Comments

  1. നവീകരിച്ച സംസ്ഥാന സോയില്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 30ന്
    സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഹരിതകേരളമിഷന്റെ ഭാഗമായ പ്രകൃതിവിഭവ പരിപാലനത്തിന്റെ പ്രാധാന്യം പ്രതിപാദിക്കുന്ന വിവിധതരം പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തി നവീകരിച്ച സംസ്ഥാന സോയില്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കൃഷി, മണ്ണുപര്യവേഷണ, മണ്ണു സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ജൂലൈ 30 ന് രാവിലെ 10ന് തിരുവനന്തപുരം പാറോട്ടുകോണം സെന്‍ട്രല്‍ സോയില്‍ അനലിറ്റിക്കല്‍ ലബോറട്ടറി ബില്‍ഡിംഗില്‍ നിര്‍വഹിക്കും. ദേവസ്വം, ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.  ഡോ.ശശിതരൂര്‍ എം.പി, മേയര്‍, അഡ്വ. വി.കെ.പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും.  അനന്തപുരിയുടെ/മണ്ണറിവ് തിരുവനന്തപുരം ജില്ലയുടെ മണ്ണിനങ്ങളെക്കുറിച്ച് തയാറാക്കിയ കൈപ്പുസ്തകം, സൂക്ഷ്മ നീര്‍ത്തട അറ്റ്‌ലസുകളുടെ പ്രകാശനം എന്നിവയും നടത്തും. 

    ReplyDelete

Post a Comment